Featured News

1. ചിത്ര-ശില്പ പ്രദർശനം ആരംഭിച്ചു 2. സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം മാര്‍ച്ച് 26ന്

March 25, 2026 2 min read
1.  ചിത്ര-ശില്പ പ്രദർശനം ആരംഭിച്ചു 2. സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം മാര്‍ച്ച് 26ന്

1. സംസ്കൃത സർവ്വകലാശാലയിൽ 'ടു എർ...' ചിത്ര-ശില്പ പ്രദർശനം ആരംഭിച്ചു

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ പെയിന്റിംഗ് വിഭാഗത്തിലെ അവസാന വർഷ ബി എഫ് എ, എം എഫ് എ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ചിത്ര - ശില്പ പ്രദർശനം 'ടു എർ...' കാലടി മുഖ്യ കാമ്പസിലെ ഫൈൻ ആർട്സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആർട്ട് ഗാലറിയിലുമായി ആരംഭിച്ചു. വിഷ്വൽ ആർട്ടിസ്റ്റും ആർട്ട്‌ ക്യൂറേറ്ററും കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനുമായ റിയാസ് കോമു ചിത്ര - ശില്പ പ്രദർശനം 'ടു എർ...' ഉദ്ഘാടനം ചെയ്തു. പെയിന്റിംഗ് വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാൽ അദ്ധ്യക്ഷനായിരുന്നു. രജിസ്ട്രാർ ഡോ. മോത്തി ജോർജ് ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു കാറ്റലോഗ് പ്രകാശനം ചെയ്തു. കാമ്പസ്‌ ഡയറക്ടർ ഡോ. ആർ. ഷർമിള, നടക വിഭാഗം മേധാവി കെ. കെ. കൃഷ്ണകുമാർ, ഡോ. സാജു തുരുത്തിൽ എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിൽ ഫിലിം ഫെസ്റ്റിവൽ, പെർഫോമൻസ് ആർട്ട്‌, പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ എന്നിവ ഉണ്ടായിരിക്കും. സിനിമ നിരൂപകനും ക്യൂറേറ്ററുമായ സി. എസ്. വെങ്കിടേശ്വരൻ, കലാനിരൂപകൻ സുധീഷ് കോട്ടെമ്പ്രം, ചുമർ ചിത്രകാരൻ സുരേഷ് മുതുകുളം എന്നിവർ പങ്കെടുക്കും. മാർച്ച് 30 വരെയുള്ള പ്രദർശനത്തിൽ പ്രവേശനം സൗജന്യമായി രിക്കും.

ഫോട്ടോ അടിക്കുറിപ്പ്: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ പെയിന്റിംഗ് വിഭാഗത്തിലെ അവസാന വർഷ ബി എഫ് എ, എം എഫ് എ വിദ്യാർത്ഥികൾ കാലടി മുഖ്യ കാമ്പസിലെ ഫൈൻ ആർട്സ് ബ്ലോക്കിലും ശ്രീശങ്കരാചാര്യ ആർട്ട് ഗാലറിയിലുമായി ആരംഭിച്ച സംഘടിപ്പിക്കുന്ന ചിത്ര - ശില്പ പ്രദർശനം 'ടു എർ...', വിഷ്വൽ ആർട്ടിസ്റ്റും ആർട്ട്‌ ക്യൂറേറ്ററും കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകനുമായ റിയാസ് കോമു വീക്ഷിക്കുന്നു.

2. സംസ്കൃത സർവ്വകലാശാലയിൽ പ്രഭാഷണം മാര്‍ച്ച് 26ന്
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയിലെ അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ജൂറിസ്പ്രൂഡന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണം മാര്‍ച്ച് 26ന് രാവിലെ പത്തിന് ആരംഭിക്കും. 'ഇന്ത്യന്‍ നിയമതത്വശാസ്ത്രം : ശാസ്ത്രീയ അടിസ്ഥാനങ്ങളും സമകാലിക പ്രസക്തിയും' എന്നതാണ് വിഷയം. സിന്‍ഡിക്കേറ്റ് അംഗം ഡോ. വി. ലിസി മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. ആരതി അശോക്, അഡ്വ. പാര്‍വതി മേനോന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നിര്‍വ്വഹിക്കും. ഡോ. വി. കെ. ഭവാനി അധ്യക്ഷയായിരിക്കും. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനീത് ആർ. എസ്., ഡോ. ടി. മിനി, ഡോ. സരിത ടി. പി., ഡോ. കെ. സി. രേണുക, ഡോ. കവിത എം. എസ്. എന്നിവർ പ്രസംഗിക്കും.

Attachment

This article has an official PDF document attached.

Download