Featured News
1). ബി. എ. ഭരതനാട്യത്തില്‍ ഒഴിവ്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അഞ്ചിന് 2). മ്യൂസിയോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
Published: August 03, 2026
Updated: August 03, 2026
1 min read
1. സംസ്‌കൃത സർവകലാശാലയിൽ ബി. എ. ഭരതനാട്യത്തില്‍ ഒഴിവ്‍ ; സ്പോട്ട് അഡ്മിഷൻ ഓഗസ്റ്റ് അഞ്ചിന്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ 2026-27 അക്കാദമിക വര്‍ഷം ബി. എ. ഭരതനാട്യം പ്രോഗ്രാമില്‍ എസ്. ടി. വിഭാഗത്തില്‍ ഒഴിവുണ്ട്. പ്രസ്തുത ഒഴിവിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് അഞ്ചിന് രാവിലെ 10.30ന് നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഭരതനാട്യം പഠന വിഭാഗത്തില്‍ ഹാജരാകേണ്ടതാണ്.
2. സംസ്‌കൃത സർവകലാശാല : മ്യൂസിയോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ മ്യൂസിയോളജി വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് ആറിന് രാവിലെ 10.30 ന് കാലടി മുഖ്യ കാമ്പസിൽ നടക്കുമെന്ന് സർവകലാശാല അറിയിച്ചു.