1. സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങള്‍: ഗവര്‍ണര്‍ പങ്കെടുക്കും; സംഘാടക സമിതി രൂപീകരിച്ചു. 2. സംസ്കൃത സര്‍വ്വകലാശാല : 21 ലെ പരീക്ഷകള്‍ മാറ്റി
1. സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങള്‍: ഗവര്‍ണര്‍ പങ്കെടുക്കും; സംഘാടക സമിതി രൂപീകരിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ ശങ്കര ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയുടെ യോഗം നടന്നു. ശങ്കര ജയന്തി ദിനമായ ഏപ്രില്‍ 21ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍വ്വകലാശാല കാലടി മുഖ്യകാമ്പസിലുള്ള യൂട്ടിലിറ്റി സെന്റര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30ന് ശങ്കര ജയന്തി ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് അറിയിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍. അജയന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍മാരും സിന്‍ഡിക്കേറ്റ് അംഗങ്ങളുമായ ഡോ. വിനീത് ആര്‍. എസ്., അഡ്വ. കെ. എസ്. അരുണ്‍കുമാര്‍, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്, കണ്‍വീനര്‍മാരായ പ്രൊഫ. ജി. നാരായണന്‍, ഡോ. സുനില്‍കുമാര്‍ ആര്‍. ഡി., ടീച്ചര്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് എക്സാമിനേഷന്‍സ് ഡോ. വി. കെ. ഭവാനി, ഡോ. യമുന കെ., ഡോ. രതി ടി. എസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജലീഷ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
2. സംസ്കൃത സര്‍വ്വകലാശാല : 21 ലെ പരീക്ഷകള്‍ മാറ്റി
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രില്‍ 21ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റര്‍ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Attachment
This article has an official PDF document attached.