0484 2699731, 2463380

reg@ssus.ac.in

Featured News

1. സംസ്‌കൃത സർവകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍; അവസാന തീയതി ഓഗസ്റ്റ് 17 ; 2. സംസ്‌കൃത സർവകലാശാലയില്‍ ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് : ക്ലാസുകള്‍ ആരംഭിച്ചു

Published: August 10, 2026 Updated: August 10, 2026 1 min read
1. സംസ്‌കൃത സർവകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍;  അവസാന തീയതി ഓഗസ്റ്റ് 17 ; 2. സംസ്‌കൃത സർവകലാശാലയില്‍  ഇന്റഗ്രേറ്റഡ് ബി. എ.  ബി. എഡ് :  ക്ലാസുകള്‍ ആരംഭിച്ചു
1. സംസ്‌കൃത സർവകലാശാലയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍; അവസാന തീയതി ഓഗസ്റ്റ് 17 ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ സ്റ്റുഡന്റ് കൗണ്‍സിലറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. കൗണ്‍സിലിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യമാണ്. നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. പ്രതിമാസ വേതനം 25,000/-. പ്രായപരിധി : സര്‍ക്കാര്‍ നിയമപ്രകാരം. നിയമാനുസൃതമായ വയസ് ഇളവുകള്‍ ബാധകമായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ ഫീസ് : ജനറല്‍ വിഭാഗത്തിന് 200/- ; എസ്. സി / എസ്. ടി. / പി. എച്ച്. വിഭാഗങ്ങള്‍ക്ക് 100/-. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ രജിസ്ട്രാര്‍, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല, കാലടി പി. ഒ., എറണാകുളം - 683 574 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 20ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക. 2. സംസ്‌കൃത സർവകലാശാലയില്‍ ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് : ക്ലാസുകള്‍ ആരംഭിച്ചു ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് കോഴ്സിന്റെ ക്ലാസുകള്‍ തുടങ്ങി. ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ. ടി. എസ്. ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്റെ (എന്‍. സി. ടി. ഇ.) അംഗീകാരത്തോടെ ആരംഭിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമില്‍ ആകെ അമ്പത് സീറ്റുകളാണുള്ളത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, സംസ്കൃതം ജനറല്‍, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാമുകള്‍ നടത്തുന്നത്. ദേശീയ പൊതു പ്രവേശന പരീക്ഷ (എന്‍. സി. ഇ. ടി.) സ്കോറിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിച്ചവരാണ് ബി. എ. ബി. എഡ്. കോഴ്സിലെ വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. അബ്ദുള്‍ നാസര്‍ അധ്യക്ഷനായിരുന്നു. മലേഷ്യയിലെ വവാസന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ ബി. മേനോന്‍ മുഖ്യ പ്രഭാഷണ നടത്തി. ഡോ. വി. കെ. ഭവാനി, ഡോ. കെ. എം. സംഗമേശന്‍, ഡോ. സിജിമോള്‍ എസ്., ഡോ. ദിലീഷ് കെ., ഡോ. പി. ഇന്ദു എന്നിവര്‍ പ്രസംഗിച്ചു. ഫോട്ടോ അടിക്കുറിപ്പ് : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ ഈ അധ്യയന വര്‍ഷം മുതല്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ബി. എ. ബി. എഡ് കോഴ്സിന്റെ ഉദ്ഘാടനം രജിസ്ട്രാര്‍ പ്രൊഫ. ടി. എസ്. ലാന്‍സ്‍ലെറ്റ് നിര്‍വ്വഹിക്കുന്നു. ഡോ. കെ. എം. സംഗമേശന്‍, ഡോ. മോഹന്‍ ബി. മേനോന്‍, ഡോ. വി. കെ. ഭവാനി, പ്രൊഫ. അബ്ദുള്‍ നാസര്‍ എന്നിവര്‍ സമീപം.
Attachment