1. സംസ്കൃത സർവ്വകലാശാലയില്‍ യു. ജി. സി നെറ്റ് പരീക്ഷാ പരിശീലനം ആരംഭിച്ചു. 2. സംസ്കൃത സർവ്വകലാശാലയില്‍ യു. ജി. സി പരീക്ഷാ പരിശീലനം ; അപേക്ഷ ക്ഷണിച്ചു
1. സംസ്കൃത സർവ്വകലാശാലയില്‍ യു. ജി. സി നെറ്റ് പരീക്ഷാ പരിശീലനം ആരംഭിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളള്‍ക്കായി സംഘടിപ്പിക്കുന്ന യു. ജി. സി. നെറ്റ് പരീക്ഷാ പരിശീലനം ക്ലാസുകള്‍ ആരംഭിച്ചു. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് പരീക്ഷാ പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ചീഫ് ശുഭ ജി. എസ്. അധ്യക്ഷയായിരുന്നു. ഡെന്നീസ് ജോസ്, മഞ്ജുഷ എസ്.എസ്., കുഞ്ഞുമോള്‍ യു. എന്നിവര്‍ പ്രസംഗിച്ചു.
അടിക്കുറിപ്പ്: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ മാനവിക വിഷയങ്ങളള്‍ക്കായി സംഘടിപ്പിച്ച യു. ജി. സി. നെറ്റ് പരീക്ഷാ പരിശീലനം ക്ലാസുകളുടെ ഉദ്ഘാടനം രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് നിര്‍വ്വഹിക്കുന്നു.
2. സംസ്കൃത സർവ്വകലാശാലയില്‍ യു. ജി. സി പരീക്ഷാ പരിശീലനം ; അപേക്ഷ ക്ഷണിച്ചു
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ പേപ്പര്‍ - ഒന്നിനായി സംഘടിപ്പിക്കുന്ന യു. ജി. സി. പരീക്ഷാ പരിശീലനം മെയ് രണ്ടാം വാരം ആരംഭിക്കുമെന്ന് സര്‍വ്വകലാശാല അറിയിച്ചു. 30 ദിവസമാണ് പരിശീലനം. ഓണ്‍ലൈനായി നടത്തുന്ന പരിശീലനം ദിവസവും രണ്ട് മണിക്കുറായിരിക്കും. ആയിരം രൂപയാണ് പരിശീലന ഫിസ്. ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500/- രൂപമതിയാകും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10. ഗൂഗിള്‍ ഫോം ലിങ്ക് വഴി അപേക്ഷിക്കണം. https://forms.gle/C 66L9KD4NK4WZ9hx7. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9048969806.
Attachment
This article has an official PDF document attached.